കത്തോലിക്കാ സഭയിലെ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പീഡന പരാതി

കോട്ടയം: കത്തോലിക്കാ സഭയിലെ ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പീഡന പരാതി. കുറവിലങ്ങാട് വച്ച് 2014ൽ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. കോട്ടയം എസ് പിക്ക് പരാതി നൽകി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയാണ് പരാതി.

Add Asianetnews as a Preferred SourcegooglePreferred

അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്പിക്ക് പരാതി നൽകി. ആദ്യം കിട്ടിയത് ബിഷപ്പിന്‍റെ പരാതിയെന്ന് പോലീസ് പറഞ്ഞു. 

എന്നാല്‍ 2014ല്‍ പരാതി നല്‍കാന്‍ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം. ഇരുവരുടേയും പരാതിയിൽ കേസ് എടുത്തു വൈക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി.