മധ്യപ്രദേശില്‍ മന്ത്രി പദവി നല്‍കിയ അഞ്ച് സന്ന്യാസിമാരില്‍ ഒരാളായ കമ്പ്യൂട്ടര്‍ ബാബ മന്ത്രിസ്ഥാനം രാജിവച്ചു. നര്‍മതാ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര‍് ഒന്നും ചെയ്യുന്നില്ലെന്നും സര്‍ക്കാര‍് മതവിരുദ്ധമാണെന്നും ആരോപിച്ചാണ രാജി.
ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രി പദവി നല്‍കിയ അഞ്ച് സന്ന്യാസിമാരില്‍ ഒരാളായ കമ്പ്യൂട്ടര്‍ ബാബ മന്ത്രിസ്ഥാനം രാജിവച്ചു. നര്‍മതാ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര‍് ഒന്നും ചെയ്യുന്നില്ലെന്നും സര്‍ക്കാര‍് മതവിരുദ്ധമാണെന്നും ആരോപിച്ചാണ രാജി.
പശു പോഷക മന്ത്രാലയം ഉണ്ടാക്കിയ സര്‍ക്കാറിന് നര്‍മതാ മന്ത്രാലയം കൂടി നിര്‍മിക്കാന്‍ സാധിച്ചില്ലെന്നും ബാബ ആരോപിച്ചു. പശു സംരക്ഷണവുമായും നര്‍മതാ തീരത്തെ അനധികൃത ഖനനത്തെ കുറിച്ചും സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചില്ല. അതുകൊണ്ട് രാജവവയ്ക്കുകയാണെന്നാണ് ബാബ അറിയിച്ചിരിക്കുന്നത്.
നാംദേവ് ത്യാഗി എന്ന് പേരുള്ള 52കാരനായ ബാബയ്ക്ക് ഏപ്രിലിലാണ് സര്‍ക്കാര്‍ മന്ത്രിപദവി നല്‍കിയത്. മറ്റ് നാല് സന്ന്യാസിമാര്‍ക്കും ഇക്കൂട്ടത്തില്‍ മന്ത്രി പദവി നല്‍കിയിരുന്നു.
