ബലാത്സംഗകേസില്‍ ജാമ്യം നേടിയ ഫ്രാങ്കോ മുളയ്ക്കല്‍ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നതാണ് ഹൈക്കോടതിയുടെ ഉപാധി.
കോട്ടയം: ബലാത്സംഗക്കേസിൽ ജാമ്യം നേടി ജയിൽ വിട്ടിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. ഫ്രാങ്കോ മുളയ്ക്കലിന്‍റെ സെക്രട്ടറി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഹാജരാക്കിയിട്ടില്ല. അടുത്ത മാസം അഞ്ചിനകം കമ്പ്യൂട്ടര്‍ ഹാജരാക്കണമെന്നും ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.
ബലാത്സംഗകേസില്‍ ജാമ്യം നേടിയ ഫ്രാങ്കോ മുളയ്ക്കല്‍ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നതാണ് ഹൈക്കോടതിയുടെ ഉപാധി. കേരളത്തില്‍ താമസിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ജലന്ധറിലേക്കാണ് ജയില്‍മോചിതനായ ഫ്രാങ്കോ മുളയക്കല്‍ പോയത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഈ മാസം 16നാണ് പാലാ സബ് ജയിലിൽ നിന്നും ഫ്രാങ്കോ മുളയ്ക്കൽ പുറത്തിറങ്ങിയത്.
