പ്രളയം നാശം വിതച്ചിട്ടും പാഠം പഠിക്കാതെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും. സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി പമ്പയുടെ കരയില്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ എല്ലാം താല്‍ക്കാലിക നിര്‍മ്മാണങ്ങളാണെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം.
പമ്പ: പ്രളയം നാശം വിതച്ചിട്ടും പാഠം പഠിക്കാതെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും. സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി പമ്പയുടെ കരയില്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ എല്ലാം താല്‍ക്കാലിക നിര്‍മ്മാണങ്ങളാണെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം.
പ്രളയത്തില്‍ തകര്‍ന്ന പമ്പാ തീരത്തെ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാനോ പുനര്‍നിര്‍മ്മിക്കാനോ പാടില്ല എന്ന് വ്യക്തമായി സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു. പമ്പയ്ക്ക് തൊട്ടടുത്താണ് മുൻപ് ഹോട്ടലിരുന്ന കെട്ടിടം പുതുക്കിപ്പണിയുന്നത്. കോണ്‍ക്രീറ്റും സിമന്‍റ് കട്ടയും ധാരാളമായി ഉപയോഗിച്ച്. മറ്റ് നിര്‍മ്മാണങ്ങള്‍ക്കായി സിമന്‍റ് ലോഡ് കണക്കിന് നദീ തീരത്ത് എത്തിച്ചിരിക്കുന്നു.
ദേവസ്വം ബോര്‍ഡാണ് ഞങ്ങള്‍ക്ക് കരാര്‍ തന്നത് അതനുസരിച്ച് പണി ചെയ്യുന്നു എന്നാണ് നിര്‍മ്മാണത്തിന് കരാര്‍ എടുത്തവര്‍ പറയുന്നത്. ഇതുമാത്രമല്ല തൊട്ടടുത്തും നിര്‍മ്മാണങ്ങള്‍ നടക്കുന്നു. എന്നാല്‍ നിര്‍മാണങ്ങളെല്ലാം താല്‍ക്കാലികമാണെന്നും മണ്ഡലകാലത്തേക്കുള്ള സൗകര്യങ്ങള്‍ കണക്കിലെടുത്ത് ചെയ്യുന്നവയാണെന്നും ദേവസ്വം ബോര്‍ഡ് ആവര്‍ത്തിക്കുന്നു.
