അഭിമന്യുവധം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ മാര്‍ച്ച്
തിരുവനന്തപും:തിരുവനന്തപുരത്ത് എബിവിപി മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അഭിമന്യു വധത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് എബിവിപിയുടെ മാർച്ച്.
അഭിമന്യുവധത്തില് മുഖ്യപ്രതിയായ മുഹമ്മദിനെ അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. മഹാരാജാസിലെ വിദ്യാര്ത്ഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റുമാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചുവരുത്തിയും മുഹമ്മദാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്.
