വാഴത്തോപ്പ് പഞ്ചായത്തംഗമായ കെ.എം ജലാലുദീനാണ് ഡിസിസി യോഗത്തിനിടെ ചെരിപ്പെറിഞ്ഞത്.

ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്‍റിന് നേരെ ചെരിപ്പേറ്. വാഴത്തോപ്പ് പഞ്ചായത്തംഗമായ കെ.എം ജലാലുദീനാണ് ഡിസിസി യോഗത്തിനിടെ ചെരിപ്പെറിഞ്ഞത്.

യുഡിഎഫിനാണ് വാഴത്തോപ്പ് പഞ്ചായത്തിന്‍റെ ഭരണം. കോണ്‍ഗ്രസ് അംഗം പ്രസിഡന്‍റും , കേരള കോണ്ഗ്രസ് അംഗം വൈസ് പ്രസിഡന്‍റുമാണ്. ഭരണസമിതിയുടെ കാലാവധി രണ്ടരക്കോല്ലം പിന്നിട്ടതോടെ മുന്നണി ധാരണപ്രകാരം കേരള കോണ്ഗ്രസ് അംഗം പ്രസിഡന്‍റ് ആവും. വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനും. ഒന്നാം വാർഡ് മെമ്പറായ കെ.എം ജലാലുദീനെ വൈസ് പ്രസിഡന്‍റാക്കാമെന്നായിരുന്നു കോണ്‍ഗ്രസിലെ ധാരണ. എന്നാൽ ഇത് മാറിയതോടെയാണ് ജലാലുദീൻ പ്രകോപിതനായതും , ഡിസിസി യോഗത്തിനിടെ പ്രസിഡന്‍റിന് നേരെ ചെരിപ്പെറിഞ്ഞതും.

പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്നും ജലാലുദീൻ രാജിവച്ചിട്ടുണ്ട്. താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന ഗ്രൂപ്പുകളെ വീണ്ടും ഉണർത്തുന്നതാണ് പുതിയ പ്രശ്നം.