പ്രതിപക്ഷ അംഗത്തിന്റെ കാർ തകർത്തു
കണ്ണൂർ: പേരാവൂർ പഞ്ചായത്തിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവും. കെട്ടിടം വാടകയ്ക്ക് നൽകാനുള്ള തീരുമാനം പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ഇടതുമുന്നണി ഭരണസമിതി പാസാക്കിയതാണ് സംഘർഷത്തിലേക്കെത്തിച്ചത്. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പ്രസിഡന്റ് ജിജി ജോയിക്ക് പരിക്കേറ്റു.
ഇവരെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണസമിതി യോഗം നടക്കുന്ന ഹാൾ ഉപരോധിച്ച യുഡിഎഫ് അംഗങ്ങളെ പൊലീസെത്തി നീക്കി. ഇതിനിടെ യുഡിഎഫ് അംഗം സിറാജ് പൂക്കോത്തിന്റെ കാർ ഒരു സംഘം തകർത്തു. അക്രമത്തിൽ പ്രതിഷേധിച്ച് പേരാവൂരിൽ ഇന്ന് എൽ ഡി എഫ് ഹർത്താലാചരിക്കുകയാണ്. നാളെ യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
