വെള്ളാപ്പള്ളിയുടെ കടുത്ത വിമര്‍ശനങ്ങളാണ് മകന്റേയും ബിഡിജെഎസിന്റെയും സാധ്യതകള്‍ക്ക് തടയിട്ടതെന്നാണ് ബിജെപിയിലെ ബിഡിജെഎസ് വിരുദ്ധരുടെ നിലപാട്.അച്ഛന് പിന്നാലെ തുഷാറും പാര്‍ട്ടിയും ഇടത്തോട്ട് ചായാനുള്ള സാധ്യതയും ബിജെപി മുന്നില്‍കാണുന്നു. 

ആലപ്പുഴ: ആവേശത്തോടെ രൂപീകരിച്ച സംസ്ഥാന എന്‍ഡിഎയില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ വിള്ളലുണ്ടായത് ബിജെപിക്ക് തലവേദനയാകുന്നു.ചെങ്ങന്നൂരിലെ നിസ്സഹകരണത്തിന് പിന്നാലെ ബിഡിജെഎസ് മുന്നണി വിടുമോ എന്ന ആശങ്കയും ഒരു വിഭാഗത്തിനുണ്ട്.

സുപ്രധാന തെരഞ്ഞെടുപ്പില്‍ മുന്നണി കണ്‍വീനറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഒപ്പമില്ല, ചെങ്ങന്നൂരും പിന്നെ കേരളവും പിടിക്കാനൊരുങ്ങുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ്. ബി.ഡി.ജെ.എസിന്റെ നീക്കങ്ങള്‍ വിലപേശലാണെന്ന് കരുതുന്നുവരും പുറത്തോട്ടുള്ള പോക്കെന്ന് ചിന്തിക്കുന്നവരും ബിജെപിയിലുണ്ട്. സഖ്യത്തിന് മുന്‍കൈ എടുത്ത കേന്ദ്ര നേതൃത്വത്തിന്റെ തുടര്‍നീക്കവും പ്രധാനമാണ്. 

വെള്ളാപ്പള്ളിയുടെ കടുത്ത വിമര്‍ശനങ്ങളാണ് മകന്റേയും ബിഡിജെഎസിന്റെയും സാധ്യതകള്‍ക്ക് തടയിട്ടതെന്നാണ് ബിജെപിയിലെ ബിഡിജെഎസ് വിരുദ്ധരുടെ നിലപാട്.അച്ഛന് പിന്നാലെ തുഷാറും പാര്‍ട്ടിയും ഇടത്തോട്ട് ചായാനുള്ള സാധ്യതയും ബിജെപി മുന്നില്‍കാണുന്നു. 

ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുുമായി വെള്ളാപ്പള്ളിക്കും തുഷാറിനും നല്ല ബന്ധമാണുള്ളത്. മുരളീധരന്റെ രാജ്യസഭാ സീറ്റ് മാറ്റിവച്ചാല്‍ കാര്യമായൊന്നും കിട്ടിയില്ലെന്ന പരാതി കേരള ബിജെപി നേതാക്കള്‍ക്കുമുണ്ട്. ബിഡിജെഎസിനൊപ്പം സികെ ജാനുവും ബിജെപിയുമായിപ്പോള്‍ നല്ല ബന്ധത്തിലല്ല.