പഞ്ചാബിൽ കോൺഗ്രസ് അധികാരം തിരിച്ച് പിടിക്കുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് സര്‍വ്വെ. ആകെയുള്ള 117 സീറ്റിൽ 56 മുതൽ 62 സീറ്റുവരെ കോൺഗ്രസ് നേടുമെന്നാണ് സര്‍വ്വെയുടെ കണ്ടെത്തൽ. അകാലിദൾ-ബിജെപി സഖ്യത്തെ പിന്നിലാക്കി ആം ആദ്‍മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തും. എഎപി 36 മുതൽ 41 സീറ്റ് വരെ നേടും. ശിരോമണി അകാലിദൾ - ബിജെപി സഖ്യം 22 സീറ്റിലൊതുങ്ങമെന്നും സര്‍വ്വെ പറയുന്നു. മുഖ്യമന്ത്രിയായി കോൺഗ്രസിന്‍റെ ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനാണ് 34 ശതമാനം പേരുടെ പിന്തുണ. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിൽ ബിജെപി 41 മുതൽ 46 വരെ സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്ന സര്‍വ്വെ കോൺഗ്രസിന് 23 സീറ്റ് വരെയാണ് നൽകുന്നത് . ഗോവ ബിജെപി നിലനിര്‍ത്തുമെന്നും ഇന്ത്യ ടുഡെ ആക്സിസിസ് സര്‍വ്വ പറയുന്നു.