ദില്ലി: ബിജെപിയെയും പ്രചാരകരില്‍ പ്രധാനിയും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെയും പരിഹസിച്ച് കോണ്‍ഗ്രസിന്‍റെ വീഡിയോ സര്‍ക്കാസം. ബിജെപിയുടെ പ്രധാന പ്രചാരകര്‍ക്ക് വേണ്ട ചേരുവകള്‍ എന്ന പേരില്‍ ക്രിമിനല്‍ കേസുകള്ള കാര്യങ്ങള്‍ എണ്ണിപ്പറയുന്ന വീഡിയോ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് കോണ്‍ഗ്രസ് ബിജെപിയെ കടന്നാക്രമിച്ചിരിക്കുന്നത്. 

ബിജെപിയുടെ പ്രധാന പ്രചാരകരെ ഉണ്ടാക്കാന്‍ വേണ്ടത് നിശ്ചിത ചേരുവകളാണെന്ന് വീഡിയോ പറയുന്നു. ആദ്യം വേണ്ടത് പത്തിലധികം ക്രിമിനല്‍ കേസുകളും, പിന്നെ കാവി മുക്കിയ തുണി, ആവശ്യത്തിന് മുതലക്കണ്ണീര്‍. സ്വവര്‍ഗരതിയോടുള്ള എതിര്‍പ്പ്. സ്ത്രീവിരുദ്ധത, വികസനത്തോട് മുഖം തിരിഞ്ഞ് നല്‍ക്കുക. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക, തുടങ്ങിയ ആരോപണങ്ങള്‍ ചേരുവയായി ചേര്‍ത്താണ് യോഗി ആദിത്യനാഥിനെ നിര്‍മിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു.