മന്ത്രിസഭയില്‍ രണ്ട് മലയാളികളുമുണ്ട്.
ബംഗളുരു: യെദ്യൂരപ്പയുടെ നാടകീയമായ രാജിക്ക് ശേഷം 30 മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി കോണ്ഗ്രസ്- ജെഡിഎസ് സഖ്യം. കോണ്ഗ്രസിന്റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയില് രണ്ട് മലയാളികളുമുണ്ട്.
യു.ടി. ഖാദറും കെ.ജെ ജോര്ജ്ജുമാണ് മന്ത്രിസഭയിലുളള രണ്ട് മലയാളികള്. സിദ്ധരാമയ്യയെ തോല്പ്പിച്ച ജി.ടി ദേവഗൗഡയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കും. റോഷന് ബെയ്ഗും മല്ലികാര്ജ്ജുന് ഖാര്ഗെയുടെ മകന് പ്രിയങ്കും പട്ടികയില് ഉണ്ടെന്നാണ് സൂചന. അതേസമയം, സര്ക്കാരുണ്ടാക്കാന് ക്ഷണം കാത്ത് കുമാരസ്വാമി, സത്യപ്രതിജ്ഞ മറ്റന്നാള് കാണുമെന്നും സൂചനയുണ്ട്.
രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്വ ചരിത്രം ബാക്കിയാക്കിയാണ് വിശ്വാസവോട്ട് തേടാതെ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞത്. 20 മിനിറ്റ് വികാരത്രീവമായ പ്രസംഗത്തിനൊടുവില് കര്ണാടക രാഷ്ട്രീയനാടകത്തിന്റെ പുതിയ വഴിത്തിരിവായി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. 55 മണിക്കൂറുകള് മാത്രമാണ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിക്കസേരയില് ഇരിക്കാനായത്.
