തിരുവനന്തപുരം: ജനതാദള്‍ യുവിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നിക്കം തുടങ്ങി. എംപി വീരേന്ദ്രകുമാറിനെ പാലക്കാട് ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ജനതാദള്‍ യു വിഭാഗത്തെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് തുടങ്ങിയത്.

പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തിലേയും നേമം നിയമസഭാമണ്ഡലത്തിലേയും പരാജയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതാണ് പ്രധാന പരാതി. ഇതിനിടെയാണ് ഒരു ഇടതുപക്ഷമണ്ഡലത്തില്‍ എം പി വീരേന്ദ്രകുമാറിനെ മത്സരിപ്പിച്ചത് ശരിയായില്ലെന്ന വ്യക്തമാക്കി അനുനയശ്രവുമായി കെ മുരളീധരന്‍ രംഗത്തെത്തിയത്.

ഇതിനിടെ ജെഡിയുവിനെ പിന്തുണച്ച് സിപിഎം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളിലെ അതൃപ്തി ജനതാദള്‍ എസ് പരസ്യമാക്കി. യുഡിഎഫിലേക്ക് എന്തിന് പോയതെന്ന് വീരന്ദ്രകുമാര്‍ വ്യക്തമാക്കിയതിന് ശേഷം ചര്‍ച്ച മതിയെന്നാണ് ജെഡിഎസിന്റെ നിലപാട്. ഇടത് പ്രവേശം സംബന്ധിച്ച ജെഡിയുവിനുള്ളല്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് ജെഡിഎസും എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉടനൊരു തീരുമാനമുണ്ടാകാന്‍ സാധ്യതയില്ല.