രാജ്യത്തിന്‍റെ വൈവിദ്ധ്യങ്ങള്‍ക്ക് എതിരാണ് മോദി സര്‍ക്കാര്‍. ചതിയുടെയും നുണയുടെയും പ്രതികാരത്തിന്‍റെയും രാഷ്ട്രീയമാണ് മോദിയുടേത്. പ്രസംഗങ്ങളില്‍ ഗാന്ധിജിയെക്കുറിച്ച് സംസാരിക്കാന്‍ എളുപ്പമാണ്, മോദി സര്‍ക്കാരിന്‍റേത് രാഷ്ട്രീയ അവസരവാദമാണ്

മുംബൈ: വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം നടപ്പിലാക്കുന്ന മോദി സര്‍ക്കാരിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കോണ്‍ഗ്രസ് ആഹ്വാനം. മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനത്തില്‍ മഹാരാഷ്ട്രയിലെ വര്‍ധ ജില്ലയിലെ മഹാദേവ ഭവനില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നടത്തിയ യോഗത്തിലാണ് മോദി സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനം.

രാജ്യത്തിന്‍റെ വൈവിദ്ധ്യങ്ങള്‍ക്ക് എതിരാണ് മോദി സര്‍ക്കാര്‍. ചതിയുടെയും നുണയുടെയും പ്രതികാരത്തിന്‍റെയും രാഷ്ട്രീയമാണ് മോദിയുടേത്. പ്രസംഗങ്ങളില്‍ ഗാന്ധിജിയെക്കുറിച്ച് സംസാരിക്കാന്‍ എളുപ്പമാണ്, മോദി സര്‍ക്കാരിന്‍റേത് രാഷ്ട്രീയ അവസരവാദമാണ്. വെറുപ്പും ധ്രുവീകരണവും ഭയവും നടപ്പിലാക്കുന്ന മോദി സര്‍ക്കാരിനെതിരെയാണ് രണ്ടാം സ്വാതന്ത്യ്ര സമരമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.