പൊതുഖജനാവിന് 12,632 കോടി നഷ്ടമുണ്ടാക്കുന്ന കരാറാണെന്ന ആരോപണവുമായി കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു.
ദില്ലി: ഫ്രാൻസുമായുള്ള റാഫേൽ വിമാന കരാറിന്റെ കണക്കുകൾ വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് വക്താവ് ടോം വടക്കൻ. കരാർ ഒപ്പിടാൻ പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പോകില്ലെന്ന് പ്രതിരോധ സെക്രട്ടറി ആദ്യം പറഞ്ഞിരുന്നെങ്കിലും രണ്ട് ദിവസത്തിനകം കരാറൊപ്പിട്ടു. പൊതുഖജനാവിന് 12,632 കോടി നഷ്ടമുണ്ടാക്കുന്ന കരാറാണെന്ന ആരോപണവുമായി കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു.
