കൊല്ലത്ത് കോണ്‍ഗ്രസിന്‍റെ ദേശീയപാത ഉപരോധം

 കൊല്ലത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിക്കുന്നു. കെവിന്‍റെ മരണത്തിലെ പൊലിസ് വീഴ്ചയിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ദേശീയപാത ഉപരോധിക്കുന്നത്. ഉപരോധത്തില്‍ പങ്കെടുത്ത കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയെ അടക്കം പ്രതിഷേധകരെ അറസ്റ്റ് ചെയ്തു. കൊല്ലത്ത് മുഖ്യമന്ത്രിയുടെ പരിപാടിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.