പ്രധാനമന്ത്രിയുടെ ഉപവാസത്തെ പരിഹസിച്ച് കോൺഗ്രസ്

First Published 11, Apr 2018, 5:02 PM IST
Congress calls Narendra Modis fast a photo opportunity
Highlights
  • പ്രധാനമന്ത്രിയുടെ ഉപവാസത്തെ പരിഹസിച്ച് കോൺഗ്രസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപവാസത്തെ പരിഹസിച്ച് കോൺഗ്രസ്. ഉപവാസം മാത്രമാക്കിയതെന്തിന്? സന്യാസത്തിന് പോയിക്കൂടെയെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയുടെ പരിഹാസം.

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഈ മാസം 12ന് നടത്തുന്ന ഉപവാസ സമരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുന്നത്. കര്‍ണാടകയിലെ ഹൂബ്ലിയിലാണ് അമിത് ഷാ ഉപവസിക്കുക. എന്നാല്‍ പ്രധാനമന്ത്രി എവിടെയായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുകയെന്ന് വ്യക്തമല്ല.

കഴിഞ്ഞ 23 ദിവസമായി പ്രതിപക്ഷ ബഹളം കാരണം പാര്‍ലമെന്റ് നടപടികള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഒരു പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നത്. 

loader