പാലുസ് കഡേഗാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ജയം
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സാംഗ്ലീ ജില്ലയിലെ പാലുസ് കഡേഗാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി വിശ്വജിത് കദം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥികൾ എല്ലാം മത്സരത്തിൽ നിന്നു പിൻമാറിയതിനെ തുടർന്നാണ് ഇത്. ബിജെപി ഉൾപ്പെടെ എട്ടു സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു.
എന്നാൽ മുൻ കോൺഗ്രസ് നേതാവും മണ്ഡലത്തിലെ എംഎൽഎയുമായിരുന്നു പതംഗറാവു കദമിന്റെ മരണത്തെത്തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനോടുള്ള ആദരവ് കൊണ്ടാണ് പിൻമാറുന്നതെന്നാണ് മറ്റു പാർട്ടികളുടെ വിശദീകരണം.
