ന്യൂ‍ഡല്‍ഹി: ഗുജറാത്ത് രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയെന്ന് സൂചന . ബാലറ്റ് പേപ്പർ ബിജെപി പ്രതിനിധിയെ കാണിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി . കൂറുമാറിയ എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു . വോട്ടെണ്ണൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് ശേഷമായതിനാല്‍ വോട്ടെണ്ണൽ വൈകുന്നു .