കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞ് തകര്‍ത്ത കേസില്‍ 2 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുപ്പതോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിനിടെ മട്ടന്നൂര്‍ എടയന്നൂരില്‍ കോണ്‍ഗ്രസ് - സിപിഎം സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്ത് കോണ്‍ഗ്രസ് ഹര്‍ത്താലാചരിക്കുകയാണ്. കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ - കെഎസ്‌യു പ്രവര്‍ത്തകരടക്കം 11 പേര്‍ക്ക് പരിക്കേറ്റിരുന്നു.