ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കി. ഇതുസംബന്ധിച്ച് കോണ്‍ഗ്രസിന്റ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു.

വിമത എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ അമിത് ഷായെ കാണിച്ചത് ചട്ടവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അംഗീകൃത ഏജന്റിനെ മാത്രമേ ബാലറ്റ് പേപ്പര്‍ കാണിക്കാവൂ എന്നും കമ്മിഷന്‍ അറിയിച്ചു.