വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മല്‍സരത്തിന് പോലും നില്‍ക്കാതെ കോണ്‍ഗ്രസ് 

ദില്ലി: ത്രിപുരയിലും നാഗാലാന്റിലും ബിജെപി കേവല ഭൂരിപക്ഷത്തിലേയ്ക്ക്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞ് ഒന്നാം റൗണ്ട് എണ്ണുമ്പോഴാണ് ബിജെപി വ്യക്തമായ ലീഡിലേയ്ക്ക് മുന്നേറുന്നത്. ശക്തമായ പോരാട്ടത്തിന് അപ്പുറം ഭരണം ബിജെപി പിടിച്ചടിക്കുന്നതിലേയ്ക്കാണ് വോട്ട് നില നല്‍കുന്ന സൂചനകള്‍. 

എക്സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളുന്നതാണ് വോട്ട് നില. അതേസമയം കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് പോലും നില്‍ക്കാതെ മൂന്നാം സ്ഥാനത്തേയ്ക്ക് പോകുന്ന കാഴ്ചയും വടക്ക് കിഴക്കന്‍ സംസ്ഥാനത്തേയ്ക്ക് പോകുന്ന കാഴ്ചയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കുക. 

ഇടത് പക്ഷത്തിനും ബിജെപിയ്ക്കുമിടയില്‍ ഒരു പോരാട്ടത്തിന് പോലും നില്‍ക്കാതെയാണ് കോണ്‍ഗ്രസ് പിന്‍വാങ്ങുന്നത്. മേഘാലയയില്‍ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് നിലവില്‍ തെളിയുന്നത്.