സിഎജി റിപ്പോർട്ട് പൂർണ്ണമായും സഭയിൽ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചതും അവകാശലംഘനമെന്ന് കോൺഗ്രസ് നോട്ടീസില്‍ ആരോപിക്കുന്നു

ദില്ലി: പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. കെസി വേണുഗോപാൽ എം പിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. സിഎജി റിപ്പോർട്ട് പൂർണ്ണമായും സഭയിൽ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചതും അവകാശലംഘനമെന്ന് കോൺഗ്രസ് നോട്ടീസില്‍ ആരോപിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തിൽ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് നോട്ടീസ്. സിഎജി റിപ്പോർട്ട് പാർലമെൻറ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് ഈ സത്യവാങ്മൂലം ഉദ്ധരിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.