കോൺഗ്രസ് ജെഡിഎസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് സിദ്ദരാമയ്യ എം എൽ എമാരെ രാജിവെപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് ശിവകുമാർ

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് ജെഡിഎസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് സിദ്ദരാമയ്യ. ഒരു എംഎൽഎമാരും പോകില്ലെന്നും സിദ്ദരാമയ്യ വിശദമാക്കി. അതേസമയം ബിജെപിക്കൊപ്പം ചേരുമെന്ന പ്രചാരണം തള്ളി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എം എൽ എമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചാൽ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് ശിവകുമാർ പറഞ്ഞു. എം എൽ എമാരെ രാജിവെപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ശിവകുമാർ ആരോപിച്ചു.


സർക്കാർ രൂപീകരണത്തിൽ ഗവർണറുടെ തീരുമാനം കാത്ത് കർണാടകം. വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ആണോ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെയോ ആണേോ ഗവർണർ ക്ഷണിക്കുന്നത് എന്നാണ് ഉറ്റുനോക്കുന്നത്. സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചില്ലെങ്കിൽ നിയമനടപടി അടക്കം ആലോചിക്കുമെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു.