Asianet News MalayalamAsianet News Malayalam

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി, 2 നിയമസഭ മണ്ഡലങ്ങളിലും കോൺഗ്രസ് സഖ്യത്തിന് ജയം

കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ജെഡിഎസ് സഖ്യം ജയിച്ചു. 

congress jds leads in Karanataka by election bjp fails in two assembly seats
Author
Bengaluru, First Published Nov 6, 2018, 10:40 AM IST

ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ജെഡിഎസ് സഖ്യം ജയിച്ചു. രാമനഗരയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജംഖണ്ഡിയിൽ കോൺഗ്രസിന്റെ ആനന്ദ് ന്യാമഗൗഡയും ജയിച്ചു. 

ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര മത്സരിക്കുന്ന ശിവമൊഗ്ഗയിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി എസ് ഉഗ്രപ്പയുടെ ലീഡ് ഒരു ലക്ഷം കടന്നു. 

മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥി ശിവരാമ ഗൗഡയുടെ ലീഡ് അര ലക്ഷം കടന്നു. രാമനഗര,ജംഖണ്ഡി നിയമസഭാ സീറ്റുകളിലും വ്യക്തമായ മുൻതൂക്കം കോൺഗ്രസ് ജെഡിഎസ് സഖ്യത്തിനുണ്ട്.
 

Follow Us:
Download App:
  • android
  • ios