കാട്ടുപന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവിനെയും സഹായിയെയും അറസ്റ്റിൽ
വയനാട്: കാട്ടുപന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്ഗ്രസ് നേതാവിനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി പഞ്ചായത്ത് മുന് വൈസ് പ്രസിഡണ്ട് ബിജു , സഹായി പൗലോസ് എന്നിവരാണ് വടനാട്ടില് അറസ്റ്റിലായത്.
ഇവരില് നിന്ന് 3 കിലോ ഇറച്ചിയും 9 വെടിയുണ്ടകളും കണ്ടെടുത്തു. വേട്ടയ്ക്കുപയോഗിച്ച തോക്ക് കണ്ടെടുക്കാനായില്ല. കേസ് വനം വകുപ്പിന് കൈമാറുന്നതായി പൊലീസ് അറിയിച്ചു. വൈത്തിരി പൊലീസ് ഇരുവർക്കുമെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
