Asianet News MalayalamAsianet News Malayalam

'ജസ്റ്റിസ് ഫോർ കെ സുരേന്ദ്രൻ' പരിപാടിയിൽ കോൺഗ്രസ് നേതാവ്

ഇതുപോലൊരു നെറികേട് ഒരു നേതാവിനോടും ഒരു രാഷ്ട്രീയ പാർട്ടിയും ഇതുവരെ ചെയ്തിട്ടില്ല. എന്നെന്നേക്കുമായി കെ സുരേന്ദ്രനെ കാരാഗൃഹത്തിൽ അടക്കാമെന്ന് പിണറായി കരുതേണ്ടെന്നും പി എം നിയാസ് വ്യക്തമാക്കി. 

congress leader askd justice for k surendran in his followers conducted program
Author
Kozhikode, First Published Dec 3, 2018, 6:30 PM IST

കോഴിക്കോട്: റിമാന്‍റില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട സുരേന്ദ്രന്‍ അനുകൂലികള്‍ നടത്തിയ 'ജസ്റ്റിസ് ഫോർ കെ സുരേന്ദ്രൻ' പരിപാടിയിൽ കോൺഗ്രസ് നേതാവും. കെ പി സി സി നിർവ്വാഹക സമിതി അംഗം പി എം നിയാസാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ പരിപാടിയില്‍ ആര്‍എസ്എസ് ബിജെപി നേതാക്കളാരും പങ്കെടുത്തില്ല. 

എസ് എന്‍ ഡി പി യൂണിയൻ കോഴിക്കോട് താലൂക്ക് സെക്രട്ടറി സി സുധീഷായിരുന്നു മുഖ്യ സംഘാടകൻ. സുരേന്ദ്രനെതിരെ ഉണ്ടാകുന്നത് സമാനതകളില്ലാത്ത സംഭവമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത് നിയാസ് പറഞ്ഞു. ഇതുപോലൊരു നെറികേട് ഒരു നേതാവിനോടും ഒരു രാഷ്ട്രീയ പാർട്ടിയും ഇതുവരെ ചെയ്തിട്ടില്ല. എന്നെന്നേക്കുമായി കെ സുരേന്ദ്രനെ കാരാഗൃഹത്തിൽ അടക്കാമെന്ന് പിണറായി കരുതേണ്ടെന്നും പി എം നിയാസ് വ്യക്തമാക്കി. 


 

Follow Us:
Download App:
  • android
  • ios