ബെംഗളുരു: പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ചു ബെംഗളുരുവിൽ കോർപറേഷൻ മേഖല ഓഫീസിന് തീയിടാൻ കോൺഗ്രസ്‌ നേതാവിന്റെ ശ്രമം. കെ ആർ പുരം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ നാരായണസ്വാമി ആണ് ഹൊരമാവൂർ ബി ബി എം പി ഓഫീസിൽ പെട്രോളൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉദ്യോസ്ഥരെ ഇയാൾ ഭീഷണിപ്പെടുത്തുന്നതിന്റെയും തീയിടാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നു.