പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനാണ് കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍ എത്തിയത്. 

പത്തനംതിട്ട: ബിജെപി സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് കോണ്‍ഗ്രസ് നേതാവ്. പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനാണ് കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍ എത്തിയത്. നേരത്തേ പ്രതിഷേധത്തില്‍ ബിജെപിയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെന്ന ആരപോണം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം തള്ളിയിരുന്നു. 

വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നേരത്തേ പന്തളം രാജ കുടുംബം നടത്തിയ പ്രതിഷേധത്തില്‍ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. 

അതിനിടെ ബിജെപിയുടേതും കൊണ്ഗ്രസ്സിന്റെതും സർക്കറിനെതിരെയുള്ള ഗൂസലോചനയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സർക്കാർ ഭരണഘടനാപരമായ ബാധ്യത നിർവഹിക്കരുതെന്നാണ് ബിജെപിയും കോണ്ഗ്രസും ആവശ്യപ്പെടുന്നത്.ഇത് സാധിക്കില്ല. കോടതി ഉത്തരവ് സർക്കാർ തീർച്ചയായും പാലിക്കും. സർക്കാർ കോടതിയെ സമീപീക്കണം എന്നവശ്യപ്പെടുന്ന ബിജെപിയും കോണ്ഗ്രസും എന്തു കൊണ്ടാണ് കോടതിയെ സമീപിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.