ദിവസങ്ങള്‍ക്ക് മുമ്പാണ് ദബോലിമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മൗവിന്‍ ഗോദിനോ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. മഡ്കൈകറുടെ രാജി സ്വീകരിച്ചിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടറി നീല്‍കാന്ത് സുബേദാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എം.എല്‍.എയായി മൂന്ന് തവണ നിയമസഭയിലെത്തിയ അദ്ദേഹം സംസ്ഥാനത്തെ ഗതാഗത മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജിക്ക് പിന്നാലെ അദ്ദേഹം മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ സാന്നിദ്ധ്യത്തില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമാണ് അദ്ദേഹത്തിന് നല്‍കിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും പാര്‍ട്ടിയില്‍ താന്‍ സംതൃപ്തനായിരുന്നില്ലെന്നും അദ്ദേഹം രാജിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇനി ഭാവിയില്ലാത്തത് കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.