1995 മുതൽ രണ്ട് ടേം മേഘാലയാ ഗവർണറായിരുന്നു. കുറച്ചു കാലം അരുണാചൽ പ്രദേശിന്റേയും ചുമതല വഹിച്ചിരുന്നു.
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മേഘാലയ ഗവർണറുമായ എം.എം.ജേക്കബ് (92) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1995 മുതൽ രണ്ട് ടേം മേഘാലയാ ഗവർണറായിരുന്നു. കുറച്ചു കാലം അരുണാചൽ പ്രദേശിന്റേയും ചുമതല വഹിച്ചിരുന്നു. രാജ്യസഭാ അംഗമായിരുന്ന അദ്ദേഹം രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററികാര്യം, ജലവിഭവം,അഭ്യന്തരം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു.
1986-ൽ രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1985-ലും 1993-ലും ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്ലബിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചു സംസാരിച്ചിട്ടുണ്ട്.
രാഷ്ട്രീയനേതാവ് എന്നതോടൊപ്പം അധ്യാപകൻ, അഭിഭാഷകൻ, പ്രാസംഗികൻ, കായികതാരം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞ ശേഷം പ്രായാധിക്യം മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
ഞായറാഴ്ച്ച രാവിലെയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതയായ അച്ചാമ്മയാണ് പത്നി. ജയ,ജെസ്സി, എലിസബത്ത്, ടിറ്റു എന്നിവർ മക്കളാണ്. സംസ്കാരം നാളെ രാമപുരം പള്ളിയിൽ നടക്കും.
