Asianet News MalayalamAsianet News Malayalam

വസുന്ധര രാജെ സിന്ധ്യെ കർഷകരെ വേട്ടയാടുന്ന പെൺസിംഹം; കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

കർഷകരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ല. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള അവസരം പോലും ലഭിക്കുന്നില്ല. റോക്കറ്റിനേക്കാൾ വേ​ഗത്തിലാണ്  പെട്രോളിന്റെയും ഡീസലിന്റെയും വില മുകളിലേക്ക് ഉയരുന്നത്.

congress leader sachin pilot says vasundhra raje sindhye is a lioness that to target farmers
Author
Rajasthan, First Published Oct 4, 2018, 11:01 AM IST

ദില്ലി: രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യെ പെൺസിംഹമാണെന്നും എന്നാൽ അവർ വേട്ടയാടുന്നത് കർഷകരെയാണെന്നും കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. സംസ്ഥാനത്ത് കർഷകർ മരിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ മുഖ്യമന്ത്രി ഇപ്പോഴും ​ഗൗരവ് യാത്രയുടെ തിരക്കിലാണെന്നും സച്ചിൻ പൈലറ്റ് പറയുന്നു. രാജസ്ഥാനിലെ കോട്ട ജില്ലയിൽ സങ്കോഡ് പട്ടണത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കർഷകരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ല. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള അവസരം പോലും ലഭിക്കുന്നില്ല. റോക്കറ്റിനേക്കാൾ വേ​ഗത്തിലാണ്  പെട്രോളിന്റെയും ഡീസലിന്റെയും വില മുകളിലേക്ക് ഉയരുന്നത്. സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കിയവരേയും പിന്തുണയ്ക്കുന്ന നിലപാടാണ് വസുന്ധര രാജ സിന്ധ്യെ സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിൻ പൈലറ്റ് ആരോപിച്ചു. 

കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലിരിക്കുന്നത് ബിജെപി സർക്കാരാണ്. സംസ്ഥാനത്ത് വികസനപദ്ധതികൾ കൊണ്ടുവരാനും നടപ്പിലാക്കാനും സാധിക്കുന്ന സുവർണ്ണാവസരമാണിത്. എന്നാൽ വസുന്ധര രാജ അതിന് തയ്യാറാകുന്നില്ലെന്നും സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി. 
 

Follow Us:
Download App:
  • android
  • ios