ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിൽ തെക്കൻ ദില്ലിയിൽ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് സജ്ജൻകുമാറിനെ ദില്ലി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

ദില്ലി: സിഖ് വിരുദ്ധ കലാപ കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിൽ തെക്കൻ ദില്ലിയിൽ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് സജ്ജൻകുമാറിനെ ദില്ലി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

1984 ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖുകാരായ സുരക്ഷാ ഭടന്‍മാര്‍ വധിച്ചതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് ദിവസമായി നടന്ന കലാപത്തില്‍ ദില്ലിയില്‍ മാത്രം മുവായിരം പേര്‍ മരിച്ചു. അഞ്ച് പേരെ കൊല്ലപ്പെട്ട രാജ് നഗര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ എംപിയായിരുന്നു അന്ന് സജ്ജന്‍ കുമാര്‍