''നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യൂ. ഇതൊരു വെല്ലുവിളിയാണ് സാർ'' എന്നാണ് ചിത്രത്തിനൊപ്പം പുനാവാല ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദില്ലി: ഹിന്ദു പെൺകുട്ടികളെ തൊടുന്ന അന്യമതസ്ഥരുടെ കൈകൾ തകർക്കണമെന്ന് പറഞ്ഞ ബിജെപി കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡേയ്ക്ക് മറുപടി നൽകി കോൺഗ്രസ് നേതാവ് തെഹ്സിൻ പുനാവാല. തന്റെ ഭാര്യയെ ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് പുനാവാല വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിന് മറുപടി നൽകിയിരിക്കുന്നത്. ട്വീറ്റും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
''ഞാൻ എന്റെ ഹിന്ദുഭാര്യയെ തൊട്ടിരിക്കുകയാണ്. നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യൂ. ഇതൊരു വെല്ലുവിളിയാണ് സാർ,'' എന്നാണ് ചിത്രത്തിനൊപ്പം പുനാവാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹെഗ്ഡേയുടെ സ്ത്രീവിരുദ്ധ പരാമർശം വൻവിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. മന്ത്രിപദവിയ്ക്ക് അയോഗ്യനാണ് ഹെഗ്ഡേ എന്നും അതിനാൽ പുറത്താക്കണമെന്നുമായിരുന്നു രാഹുൽ ഗാന്ധി ഈ വിഷയത്തിൽ പ്രതികരിച്ചത്.
