സിദ്ധരാമ്മയ്യയെ ഓര്‍ത്ത് ലജ്ജിക്കുന്നു സിദ്ദരാമയ്യക്കെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ

ബംഗളുരു: കര്‍ണാടകയില്‍ ആര് ഭരണം പിടിക്കുമെന്ന ചോദ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ലോക്സഭ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ നയിച്ചാൽ പാർട്ടി തോൽക്കുമെന്നത് ഉറപ്പാണെന്ന് സ്പീക്കർ കെ ബി കോളിവാദ് പറഞ്ഞു. സിദ്ധരാമ്മയ്യയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും കോളിവാദ്. 

അതേസമയം കര്‍ണാടകത്തിൽ പത്ത് എം.എൽ.എമാരെയെങ്കിലും രാജിവെപ്പിക്കുകയോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാനോ ആണ് നീക്കമെന്ന് ബി ജെ പി കേന്ദ്ര നേതാക്കൾ സൂചന നൽകി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെയും അമിത്ഷാ നിയോഗിച്ചു. ഗവര്‍ണറുടെ തീരുമാനം എതിരാണെങ്കിൽ ഉടൻ കോടതിയിലെത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.