കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായി മെയ് ഒന്നിന് സ്ഥാനമേല്‍ക്കും. നിലവിലെ ചെയര്‍മാന്‍ കെ വി തോമസിന്റെ കാലാവധി അടുത്തമാസം മുപ്പതിന് അവസാനിക്കുന്നതോടെയാണ് ഗാര്‍ഗെ പുതിയ ചെയര്‍മാനായി ചുമതലയേല്‍ക്കുക. മൂന്ന് വര്‍ഷമായി കെ വി തോമസ്സാണ് പിഎസിയുടെ ചെയര്‍മാന്‍.ബിജെപിയുടെ അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം കാരണം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കാലഘട്ടം. നോട്ട് അസാധുവാക്കവലില്‍ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി പി എ സിക്ക് മുമ്പാകെ ഹാജരാകണം എന്ന പ്രസ്താവനയും വിവാദമായിരുന്നു. 15 ലോക്‌സഭാ അംഗങ്ങളും,ഏഴ് രാജ്യസഭാ അംഗങ്ങളുമടക്കം 22 അംഗങ്ങളാണ് പിഎസിയിലുള്ളത്. യുപിഎയുടെ കാലത്ത് മുതിര്‍ന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയായിരുന്നു പിഎസി ചെയര്‍മാന്‍.