ഷിംല: ഗുജറാത്ത്, ഹിമാചൽപ്രദേശേ് തെരഞ്ഞെടുപ്പുകൾ വിലയിരുത്തുന്നതിനായി ഷിംലയിൽ ചേർന്ന കോൺഗ്രസ് ഉന്നതതല യോഗം നടക്കുന്ന ഹാളിനു പുറത്തുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. 

യോഗത്തിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് പോകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് വനിതാ എംഎൽഎ ആശാകുമാരി ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. പോലീസുകാർ തടഞ്ഞപ്പോൾ എംഎൽഎ, വനിതാ കോൺസ്റ്റബിളിന്‍റെ ചെകിട്ടത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

അടികിട്ടിയ കോൺസ്റ്റബിളാകട്ടെ ക്ഷണനേരത്തിനുള്ളിൽ അത് തിരിച്ച് നൽകുകയും ചെയ്തു. ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിലാണ് എംഎൽഎ വാശിയുപേഷിച്ച് മടങ്ങാൻ കൂട്ടാക്കിയത്.