ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ദില്ലി: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി കോൺഗ്രസ് ദേശീയ നേതൃത്വം. എന്നാൽ കേരളത്തിലെ ആചാര അനുഷ്ഠാനങ്ങൾക്ക് നേരെ കണ്ണടയ്ക്കില്ലെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് പ്രാദേശിക ജനവികാരം ഉൾക്കൊണ്ടു കൊണ്ടുള്ള നിലപാട് സ്വീകരിക്കാമെന്നും ആനന്ദ് ശർമ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
