കൊങ്കൺ, നാസിക്,ലാത്തൂർ സീറ്റുകളിൽ എൻസിപിയും, പർഭണി, അമരാവതി, ചന്ദ്രാപുർ എന്നിവിടങ്ങളിൽ കോൺഗ്രസും മത്സരിക്കും.
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം ഈ മാസം നടക്കുന്ന ലോകസഭാ ഉപതിരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിലും ഉരുപാർട്ടികളും ഒന്നിച്ചു മത്സരിക്കാനാണ് തീരുമാനം. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഇതാണ് എൻസിപിയുടെയും കോൺഗ്രസിന്റെയും ലക്ഷ്യം.
പലവട്ടം നടത്തിയ ചർച്ചക്കൾക്ക് ഒടുവിലാണ് ഒന്നിച്ച മത്സരിക്കാൻ ഇരുപാർട്ടികളും തീരുമാനിച്ചത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാൽഘറിൽ കോൺഗ്രസും, ഭണ്ഡാര ഗോണ്ടിയയിൽ എൻസിപിയും മത്സരിക്കും. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപിയും മൂന്നു സീറ്റുകളിൽ വീതം മത്സരിക്കാനും ധാരണയായി.
കൊങ്കൺ, നാസിക്,ലാത്തൂർ സീറ്റുകളിൽ എൻസിപിയും, പർഭണി, അമരാവതി, ചന്ദ്രാപുർ എന്നിവിടങ്ങളിൽ കോൺഗ്രസും മത്സരിക്കും. എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, കോൺഗ്രസ് പിസിസി അധ്യക്ഷൻ അശോക് ചവാൻ പ്രഫുൽ പട്ടേൽ എന്നിവർ നടത്തിയ ചർച്ചയിലാണ് ഈക്കാര്യത്തിൽ തീരുമാനമായത്. അടുത്ത പൊതു തെരഞ്ഞടുപ്പിന് മുൻപ് സഖ്യം വിപുലപ്പെടുത്താനാണ് ഇരുപാർട്ടികളുടെയും തീരുമാനം
ഈ മാസം 28നാണ് ഉപതിരഞ്ഞെടുപ്പ് 21ന് നിയസഭാ കൗൺസിൽ തെരഞ്ഞെടുപ്പും .അതെസമയം കൗൺസിൽ മത്സരത്തിൽ സഖ്യത്തിലാണെങ്കിലും ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ശിവസേനയുടെ നീക്കമെന്നാണ് സൂചന.
