തിരുവനന്തപുരം: കെപിസിസിയുടെ താത്കാലിക പ്രസിഡന്‍റായി എഐസിസി നിയോഗിച്ച എംഎം ഹസൻ ചുമതലയേറ്റു. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനും ഐക്യം പുനഃസ്ഥാപിക്കുന്നതിനുമാണ് പ്രഥമ പരിഗണനയെന്ന് എം.എം.ഹസ്സൻ ചുമതലയേറ്റെടുക്കും മുന്‍പ് പറഞ്ഞു. കെ എം മാണി യുഡിഎഫിന്‍റെ ശക്തി ദുർഗ്ഗമാണെന്നും ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

അതേസമയം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രചരണത്തിനായി കെ.എം മാണിയുടെ നേതൃത്വത്തിൽ ഇന്ന് കൺവെൻഷൻ നടക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പിടിവള്ളിയാക്കി യുഡിഎഫിലേക്ക് തിരിച്ചെത്താൻ കെ.എം. മാണിനടത്തുന്ന നീക്കം എന്ന നിലയിലാണ് കൺവെൻഷൻ ശ്രദ്ധേയമാകുന്നത്. വൈകിട്ട് നാല് മണിക്ക് മലപ്പുറം ടൗൺഹാളിലാണ് കൺവൻഷൻ.