തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഇന്ന്

First Published 17, Mar 2018, 6:48 AM IST
congress plenary conference
Highlights

രാഹുൽ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുളള ആദ്യ പ്ലീനറി സമ്മേളനമാണിത്.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാൻ കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം  ഇന്ന് ദില്ലിയിൽ തുടങ്ങും . രാവിലെ  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  പതാക ഉയർത്തും. തുടർന്ന് കോൺഗ്രസിന്റെ മാർഗ്ഗ രേഖ സമ്മേളനത്തിൽ അവതരിപ്പിക്കും.  രാഹുൽ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുളള ആദ്യ പ്ലീനറി സമ്മേളനമാണിത്. രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളടക്കമുള്ള  നാല് പ്രമേയങ്ങൾ സമ്മേളനം പാസാക്കും. കർണാടക, രാജസ്ഥാൻ,  മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്നതുൾപ്പടെയുള്ള കാര്യങ്ങളും  സമ്മേളനം ചർച്ച ചെയ്യും.
 

loader