ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജ്ഞാപനം ഇന്ന്. തിങ്കളാഴ്ച വരെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാവുക. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന വരുന്ന അഞ്ചിന് നടക്കും. അന്നുച്ചക്ക് മൂന്നരയ്ക്ക് പത്രിക സമര്‍പ്പിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈമാസം 11 ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിക്ക് എതിരാളി ഉണ്ടാകാന്‍ സാധ്യതയില്ല. സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി മാത്രമേ ഉള്ളൂവെങ്കിലും വിജയിയെ പ്രഖ്യാപിക്കുന്നത് പതിനൊന്ന് കഴിഞ്ഞ് മതിയെന്നാണ് തീരുമാനം. പ്രഖ്യാപനം കഴിഞ്ഞാല്‍ എഐസിസി സമ്മേളനത്തിന് കാത്തിരിക്കാതെ രാഹുല്‍ ചുമതല ഏറ്റെടുക്കാനാണ് സാധ്യത.