കോൺഗ്രസ് പ്രവർത്തകർ ഓഫീസ് വളപ്പിലേക്ക് കരി ഓയിൽ ഒഴിച്ചു
ബംഗളൂരു: മന്ത്രിമാർക്കും നേതാക്കൾക്കുമെതിരായ ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ ബംഗളൂരുവിൽ കോൺഗ്രസിന്‍റെ പ്രതിഷേധം. ക്യൂൻസ് റോഡിലെ ആദായനികുതി വകുപ്പ് ഓഫീസ് വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ ഓഫീസ് വളപ്പിലേക്ക് കരി ഓയിൽ ഒഴിച്ചു. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി, നഗരവികസന മന്ത്രി കെ ജെ ജോർജ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി ആദായനികുതി വകുപ്പിനെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
