Asianet News MalayalamAsianet News Malayalam

ഭാരത് ബന്ദിന് എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ അഭ്യർഥിച്ച്‌ കോണ്‍ഗ്രസ്

പ്രതിദിനം ഉയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ തിങ്കളാഴ്ച നടത്തുന്ന ബന്ദിന് എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ അഭ്യർഥിച്ച്‌ കോണ്‍ഗ്രസ്. മോദിയുടെ ഭരണത്തിൽ രൂപ ഐസിയുവിൽ എത്തിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് അജയ് മാക്കൻ പറഞ്ഞു. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

Congress request to participate in the Bharat Bandh
Author
Delhi, First Published Sep 9, 2018, 9:13 PM IST

ദില്ലി: പ്രതിദിനം ഉയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ തിങ്കളാഴ്ച നടത്തുന്ന ബന്ദിന് എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ അഭ്യർഥിച്ച്‌ കോണ്‍ഗ്രസ്. മോദിയുടെ ഭരണത്തിൽ രൂപ ഐസിയുവിൽ എത്തിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് അജയ് മാക്കൻ പറഞ്ഞു. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

നാളത്തെ ബന്ദിൽ യാതൊരു വിധ അക്രമം പാടില്ലെന്ന് കോണ്‍ഗ്രസ്സ് പ്രവർത്തകർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസാണ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഹര്‍ത്താല്‍ നടത്തുക. 

Follow Us:
Download App:
  • android
  • ios