സ്നേഹം എങ്ങനെ നിർവചിക്കാം എന്ന തലക്കെട്ടോടുകൂടി സ്മിത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാ‌ണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനേയും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.  

ദില്ലി: ഹോളിവു‍‍ഡ് താരം വിൽ സ്മിത്ത് പങ്കുവച്ച സ്നേഹത്തെക്കുറിച്ചുള്ള വീഡിയോയിൽ നെഹ്റുവും ഗാന്ധിജിയും. സ്നേഹം എങ്ങനെ നിർവചിക്കാം എന്ന തലക്കെട്ടോടുകൂടി സ്മിത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാ‌ണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനേയും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

വിൽ സ്മിത്തിന്റെ വീഡിയോ കോൺഗ്രസ് ട്വിറ്റലൂടെ പങ്കുവച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും ഇന്ത്യൻ സ്വതന്ത്രസമര നേതാക്കളുമായ നെഹ്റുവിനേയും ഗാന്ധിജിയെയും വിൽ സ്മിത്തിന്റെ വീഡിയോയിൽ കണ്ട ആഹ്ലാദം അണികളുമായി പങ്കുവയ്ക്കാനും കോൺഗ്രസ് മറന്നില്ല. 1946 ൽ മുംബൈയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽവച്ച് എടുത്ത ചിത്രമാണിതെന്നാണ് കരുതുന്നത്.

Scroll to load tweet…

"ആരെങ്കിലും എന്നോട് ചോദിച്ചാൽ ഞാൻ എങ്ങനെയായിരിക്കും സ്നേഹത്തെ നിർവചിക്കുക?" എന്റെ കൈയിൽ അതിനുള്ള നല്ല മറുപടിയില്ല. ഞാൻ അതിനെക്കുറിച്ച് കുറച്ച് ചിന്തിച്ചു"- എന്ന അടിക്കുറിപ്പോടെയാണ് സ്മിത്ത് വീ‍‍‍ഡിയോ പങ്കുവച്ചത്. വിൽ സമിത്ത് തന്നെയാണ് വീഡിയോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്.

വീഡിയോയിൽ ഗാന്ധിയും നെഹ്റുവും മാത്രമല്ല, മദർ തെരേസയും കുട്ടികളും, മാർട്ടിൻ ലൂതർ കിങ്, നെൽസൺ മണ്ടേല എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.