അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച് കോണ്‍ഗ്രസ്. എക്സിറ്റ് പോളുകളുകള്‍ പ്രഖ്യാപിച്ചതിന് വിരുദ്ധമായി മധ്യ ഗുജറാത്ത് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍. പരാജയമായ ഏറ്റുവാങ്ങിയാലും മാന്യമായ തോല്‍വിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബിജെപി സീറ്റുകളില്‍ ലീഡ് നേടാനായത് രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.