കോൺഗ്രസ് ലോക്സഭയിൽ അവിശ്വാസ പ്രമേയനോട്ടീസ് നല്‍കി മല്ലികാർജ്ജുൻ ഖാർഗെയാണ് നോട്ടീസ് നൽകിയത്

ദില്ലി: കോൺഗ്രസ് ലോക്സഭയിൽ അവിശ്വാസ പ്രമേയനോട്ടീസ് നല്‍കി. മല്ലികാർജ്ജുൻ ഖാർഗെയാണ് നോട്ടീസ് നൽകിയത്. ഇതിനിടെ ഇറാഖിൽ 39 ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് വധിച്ച വിഷയത്തിൽ പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കോൺഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നൽകി. പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരമുള്ള കേസുകളി അറസ്റ്റിന് അനുമതി വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.