തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ തരൂര്‍ സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്ത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിന്മാറി. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് കാരണമെന്നാണ് വിശദീകരണം. അതേസമയം നേതൃത്വം കൈവിട്ടെങ്കിലും മത്സരിക്കുമെന്ന് ജേക്കബ് വിഭാഗം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച എ പി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുഴഞ്ഞുമറിഞ്ഞ തരൂരില്‍ ഒടുവില്‍ ജേക്കബ് വിഭാഗം കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. പാലക്കാട് ഡിസിസിയും കെപിസിസിയും ബലം പിടിച്ചതോടെയാണ് സീറ്റ് വിട്ടുനല്‍കേണ്ടിവന്നത്. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രകാശന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.അണികളെ ആശ്വസിപ്പിക്കാന്‍ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ തന്നെയാണ് തരൂര്‍ കോണ്‍ഗ്രസ്സിന് കൈമാറുന്നതെന്ന വാദവും ജേക്കബ് വിഭാഗം നേതാക്കള്‍ നിരത്തുന്നു.

 ഭാവിയിലും തരൂരില്‍ പാര്‍ട്ടിക്ക് തന്നെയാകും അവകാശവാദമെന്നും ജോണി നെല്ലൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പക്ഷെ പ്രശ്നം അപ്പോഴും തീരുന്നില്ല. ജേക്കബ് വിഭാഗം സംസ്ഥാന നേതൃത്വവും ജില്ലാ നേതാക്കളും ഒക്കെ പിന്മാറിയെങ്കിലും പാര്‍ട്ടി ഏറെ കഷ്‌ടപ്പെട്ട് കണ്ടെത്തിയ സ്ഥാനാര്‍ത്ഥി എപി അനില്‍കുമാര്‍
അങ്കമാലിക്ക് പിന്നാലെ തരൂരും പോയതോടെ ജേക്കബ് ഗ്രൂപ്പ് പ്രാതിനിധ്യം പിറവത്തിലൊതുങ്ങി. അങ്കമാലിയില്‍ നിരാശനായി മുന്നണി വിട്ട ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറിയായി മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി ഒറ്റ സീറ്റില്‍ ഒതുങ്ങുന്നത്.