കർണാടകത്തിൽ 12 എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി പണം വാഗ്ദാനം ചെയ്തുവെന്ന് കോൺഗ്രസ്‌. ബി.എസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണം. 

ബംഗളുരു: കർണാടകത്തിൽ 12 എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി പണം വാഗ്ദാനം ചെയ്തുവെന്ന് കോൺഗ്രസ്‌. ബി.എസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണം. 

പണത്തിന്റെ ഉറവിടം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് കോൺഗ്രസ്‌ പരാതി നൽകിയിട്ടുണ്ട്. മന്ത്രിപദവിയും പണവും വാഗ്ദാനം ചെയ്തു എന്ന് പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണം യുക്തിക്കു നിരക്കാത്തതാണെന്ന് യെദ്യൂരപ്പ പ്രതികരിച്ചു.