കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ജന്തര്‍മന്ദറിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 65 കോടിരൂപ  കൈക്കൂലി വാങ്ങിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. നോട്ട് അസാധുവാക്കലിലെ പ്രതിഷേധവും കോണ്‍ഗ്രസ് ഇന്ന് രേഖപ്പെടുത്തും.