Asianet News MalayalamAsianet News Malayalam

അഞ്ചുപേര്‍ മറുകണ്ടം ചാടും; ഗോവയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്

"ത​ങ്ങ​ൾ അ​ഞ്ച് ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. നി​ല​വി​ലെ സ​ഖ്യ​ത്തി​ൽ​നി​ന്നും പു​റ​ത്തു​വ​ന്ന് പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​വ​ർ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്"

Congress will form govt in Goa after state bypolls claims
Author
Goa, First Published Jan 26, 2019, 9:13 PM IST

പ​നാ​ജി: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഗോവയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ്. ശി​രോ​ദ, മാ​ൻ​ഡ്രേം സീ​റ്റു​ക​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ഇത് കഴിയുന്നതോടെ മ​നോ​ഹ​ർ പ​രീ​ക്ക​റെ താ​ഴെ ഇ​റ​ക്കി പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നാണ് കോ​ൺ​ഗ്ര​സ് അവകാശവാദം. ഭ​ര​ണ​ക​ക്ഷി​യി​ലെ അ​ഞ്ച് എം​എ​ൽ​എ​മാ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഗി​രീ​ഷ് ചോ​ഡാ​ൻ​ക​ർ പ​റ​ഞ്ഞു. 

ത​ങ്ങ​ൾ അ​ഞ്ച് ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. നി​ല​വി​ലെ സ​ഖ്യ​ത്തി​ൽ​നി​ന്നും പു​റ​ത്തു​വ​ന്ന് പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​വ​ർ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചാ​ൽ ഭ​ര​ണ​ക​ക്ഷി സ​ഖ്യ​ത്തി​ൽ​നി​ന്നും പു​റ​ത്തു​വ​ന്ന് പു​തി​യ സ​ർ​ക്കാ​രി​ന് അ​വ​ർ പി​ന്തു​ണ ന​ൽ​കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗി​രീ​ഷ് ചോ​ഡാ​ൻ​ക​ർ പറയുന്നു.

ഗോ​വ​യി​ലെ മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന് 12 എം​എ​ൽ​മാ​രാ​ണു​ള്ള​ത്. നേ​ര​ത്തെ​യും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ 2018 മെ​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി​ജെ​പി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. 

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​ട്ടു​പോ​ലും ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ബി​ജെ​പി​യെ​യാ​ണ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ച​ത്. എ​ന്നാ​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​തോ​ടെ മ​തി​യാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​തി​രു​ന്നി​ട്ടു​പോ​ലും ബി​ജെ​പി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലും പു​തി​യ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് ഗ​വ​ർ​ണ​ർ മൃ​ദു​ല സി​ൻ​ഹ​യെ കോ​ൺ​ഗ്ര​സ് സ​മീ​പി​ച്ചു. മ​നോ​ഹ​ർ പ​രീ​ക്ക​ർ ആ​ശു​പ​ത്രി​യി​ൽ ആ​യ​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​നീ​ക്ക​വും ഫ​ല​വ​ത്താ​യി​ല്ല. താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തീ​യ​തി പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ സു​ഭാ​ഷ് ശി​രോ​ദ്ക്ക​ർ, ദ​യാ​ന്ദ് സ്പോ​ട്ടെ എ​ന്നി​വ​ർ രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

Follow Us:
Download App:
  • android
  • ios